Thursday, September 19, 2013

ഒരു തുള്ളികൂടി..

ഒരു തുള്ളികൂടി...


നിലാവിനപ്പുറം ആരോ നട്ടു നനച്ച
മുന്തിരി വള്ളി ഇന്നേറെ വളർന്നിരിക്കുന്നു…
വേനൽ മൂർച്ചയേറിയ അഗ്രങ്ങൾ കൊണ്ട്
അതിൻറെ ഹൃദയത്തെ വല്ലാതെ മുറി പ്പെടുത്തിയിട്ടുണ്ട്…
ഇനിയൊരിക്കലും തളിർക്കാനാവാത്ത വിധം
 സ്വപ്നങ്ങൾ കരിഞ്ഞു പോയിട്ടുണ്ട്...
നക്ഷത്രങ്ങൾ  വരച്ചു തീരുന്നതിനു മുന്പ്,
നിലാവു പെയ്തൊഴിയും മുൻപ്,
ആകാശം ഒഴിഞ്ഞ തൂവാലയാകും മുൻപ്
ഈ ഭൂമിയിൽ നിന്ന് പറന്നു പോകണം.. 

1 comment:

  1. നിതാന്ത പഥികർ ഏകാന്ത മാനസർ -
    തുടരുന്ന യാത്രകൾ...
    -------------------------------------------
    പറക്കൂ പ്രിയപ്പെട്ട പക്ഷി
    നിലാവിനും സ്വപനങ്ങൽക്കുമപ്പറം....
    നക്ഷത്രങ്ങൾ അതിരിട്ട ആകാശത്തിനുമപ്പുറം...
    വാക്കുകൾ തളിർ മുത്തായ്‌ പൊഴിയുന്ന
    വേദന പുഞ്ചിരിതൂകുന്ന
    ആത്മാവിൻ സ്നേഹങ്ങളിൽ
    നിൻ ദ്യുതി, നിൻ ചിരി- മിന്നാമിന്നിയായ്,
    പുലാംകുഴൽനാദമായ്
    പടരട്ടെ...
    പ്രാർത്ഥന ,എന്നും നന്മകൾ ...

    ReplyDelete

A Writer's Journey from Cubicle to Liberation

  In a corner of the bustling city, surrounded by the relentless rhythm of urban life, stood a building as nondescript as the gray skies abo...